സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി മൂന്നുവര്‍ഷത്തോളം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 19കാരന്‍ കോഴിക്കോട് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി മൂന്നു വര്‍ഷത്തോളമായി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി സ്വദേശി സി.ടി അഷ്‌റഫാണ് അറസ്റ്റിലായത്. മൂന്നു വര്‍ഷത്തോളമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പോക്‌സോ നിയമപ്രകാരമാണ് ഇയാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥിയാണ് അഷ്‌റഫ്.
കാലിക്കറ്റ് എന്‍ഐടി പരിസരത്തെ വിദ്യാലയത്തില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സ്‌കൂളിന്റെ ബാത്‌റൂമില്‍ വച്ച് ആരോ പുകവലിക്കുന്നതായി സംശയം തോന്നിയ വിദ്യാര്‍ഥികള്‍ അധ്യാപകരെ അറിയിക്കുകയും അധ്യാപകരെത്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെ പിടികൂടുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അഷ്‌റഫാണ് സിഗരറ്റ് അടക്കമുള്ള ലഹരി വസ്തുക്കള്‍ സ്ഥിരമായി എത്തിച്ചു നല്‍കുന്നതെന്നും ഇയാള്‍ തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍, എന്‍ഐടി പരിസരം എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‍പനയിലെ പ്രധാന കണ്ണിയാണ് അഷ്‌റഫെന്ന് പോലിസ് പറഞ്ഞു.