News
പഠനം പാതിവഴിയില്‍ നിര്‍ത്തി നിര്‍ബന്ധിച്ച് വീട്ടുകാര്‍ വിവാഹം കഴിപ്പിച്ച 19കാരി വിഷം കഴിച്ച് മരിച്ചു
ചെന്നൈ: പഠനം പാതിവഴിയില്‍ നിര്‍ത്തി നിര്‍ബന്ധിച്ച് വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചതിന് പിന്നാലെ 19കാരി വിഷം കഴിച്ച് മരിച്ചു. ശ്രീപെരുംപുത്തൂര്‍ സ്വദേശി മോനിഷ(19)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന മോനിഷയെ കഴിഞ്ഞ മാസമാണ് ലിഫ്റ്റ് ഓപ്പറേറ്ററായ യുവരാജ് (29) വിവാഹം ചെയ്തത്.
കഴിഞ്ഞ ദിവസം മോനിഷയെ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിഷം കഴിച്ചതാണ് മരണ കാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.
കോളജ് പഠനം കഴിഞ്ഞിട്ടു മതി വിവാഹമെന്നു മോനിഷ നിലപാടെടുത്തെങ്കിലും വീട്ടുകാര്‍ വഴങ്ങാതെ വിവാഹം നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആര്‍ഡിഒ അന്വേഷണം പ്രഖ്യാപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News