KeralaNews

കുളിമുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്ന ഭര്‍ത്താവിന്റെ വാദം നുണ; ആതിരയുടേത് കൊലപാതകമെന്ന് കുടുംബം

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന പോലീസ് വാദം തള്ളി മരിച്ച ആതിരയുടെ കുടുംബം. മകളെ കൊലപ്പെടുത്തിയതാണെന്നും, ഭര്‍തൃവീട്ടുകാരെ സംശയിക്കുന്നതായും മരിച്ച ആതിരയുടെ മാതാപിതാക്കള്‍ പറഞ്ഞു.

മരിച്ചുകിടന്ന കുളിമുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്ന ഭര്‍ത്താവിന്റെ വാദം നുണയെന്നും കുടുംബം ആരോപിക്കുന്നു. വര്‍ക്കല മുത്താനയില്‍ ശരത്തിന്റെ ഭാര്യ ആതിരയെയാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ കൈഞരമ്പും കഴുത്തും മുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടത്.

അതേസമയം, കുളിമുറി അകത്ത് നിന്ന് പൂട്ടിയതടക്കമുള്ള സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത് ആത്മഹത്യയെന്നാണ് പോലീസിന്റെ നിലപാട്. എന്നാല്‍ കുളിമുറി പൂട്ടിയെന്നതടക്കം ഭര്‍ത്യവീട്ടുകാര്‍ പറയുന്നതെല്ലാം കള്ളമാണെന്നാണ് അതിരയുടെ കുടുംബം ഇപ്പോള്‍ ആരോപിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ആതിരയെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിച്ചിരുന്നതായും പറയുന്നു.

ആതിരയുടെ മരണശേഷമുള്ള ഭര്‍ത്താവ് ശരത്തിന്റെ പെരുമാറ്റത്തിലടക്കം സംശയം ഉണ്ടെന്നും കുടുംബം പറയുന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്നും കുടുംബം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker