29.8 C
Kottayam
Tuesday, October 1, 2024

അക്ഷരയെ കാണാനില്ലെന്ന് പരാതി, പിന്നാലെ ആശുപത്രി കോമ്പൗണ്ടിൽ വീണു കിടക്കുന്നത് കണ്ടെത്തി; ജീവൻ രക്ഷിക്കാനായില്ല

Must read

വയനാട്: സുൽത്താൻ ബത്തേരിയിൽ 19 കാരിയെ പണി നടക്കുന്ന ആശുപത്രി കോമ്പൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്ഷര എന്ന 19 കാരിയെ ആണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ കണ്ടത്തിയത്.

അക്ഷരയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആശുപത്രി അധികൃതരും പൊലിസും ഉടൻ തന്നെ സ്ഥലത്തെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അക്ഷരയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുന്നേ മരിച്ചിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.

കോളിയാടി സ്വദേശിനിയായ 19 കാരിയായ അക്ഷരയുടെ മരണം ആത്മഹത്യയാണന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപത്ത് അക്ഷരയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അക്ഷരയുടെ മരണത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തുലാവർഷത്തിൽ ഇത്തവണ സാധാരണയിൽ കൂടുതൽ മഴ, മുന്നറിയിപ്പ്;ഇന്ന് 9 ജില്ലകളില്‍ ഇപ്പോൾ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: തുലാവര്‍ഷത്തില്‍ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം, ഒക്ടോബർ മാസത്തിൽ സംസ്ഥാനത്ത്...

അമൃതയും എലിസബത്തും ഒന്നിച്ചിറങ്ങിയാൽ ബാല ജയിലിൽ; ആരോപണവുമായി അമൃതയുടെ പിആർഒ

നടൻ ബാലയും ​ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങളിൽ പ്രതികരണവുമായി അമൃതയുടെ പിആർഒ കുക്കു എനോല. അമൃതയ്ക്ക് നേരെ ബാല നടത്തിയ പീഡനങ്ങൾ തനിക്ക് അറിയാമെന്നും തെളിവുകളുണ്ടെന്നും കുക്കു പറയുന്നു. മകളെ സ്നേഹിക്കുന്ന...

ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്; കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്....

കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ; എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ ലെബനൻ വിടണമെന്ന് ഇന്ത്യൻ എംബസി 

ബെയ്റൂട്ട്: ലെബനനിലെ ഇന്ത്യൻ പൗരൻമാർ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് നിർദ്ദേശം നൽകി ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി. ഹിസ്ബുല്ലയ്ക്ക് എതിരെ ഇസ്രായേൽ കരയുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. നിലവിൽ, ഏകദേശം 4,000 ഇന്ത്യക്കാരാണ് ലെബനനിൽ...

പിരിച്ചുവിടൽ കാലം;ടെക് കമ്പനികളിൽ ഈ വർഷം ഇതുവരെ 1.4 ലക്ഷം പേർക്ക് പണിപോയി

മുംബൈ:ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുന്നു. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650-ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ...

Popular this week