CrimeNationalNews

ലോക്ക് ഡൗണിനിടെ മൂന്നു വയസുകാരിക്ക് പീഡനം; അയല്‍വാസിയായ 18കാരന്‍ അറസ്റ്റില്‍

ശ്രീനഗര്‍: ലോക്ക് ഡൗണിനിടെ ജമ്മു കാഷ്മീരിലെ രാംബാനില്‍ അയല്‍വാസിയായ മൂന്ന് വയസുകാരിയെ പതിനെട്ടുകാരന്‍ പീഡിപ്പിച്ചു. സംഭവത്തില്‍ കുറ്റക്കാരനായ പവന്‍ സിംഗിനെ പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം.

<p>വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ പവന്‍ സിംഗ് തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരിന്നു. പെണ്‍കുട്ടി കരയുന്നത് കേട്ട് അമ്മ സ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് പവനെ അറസ്റ്റു ചെയ്തു.</p>

<p>പവനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker