സഹോദരനൊപ്പം യാത്ര ചെയ്യുകയായിരുന്ന 18കാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംത്തിന് ഇരയാക്കി; പ്രതികളില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ബെതുല്‍: മധ്യപ്രദേശില്‍ സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന 18കാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 21കാരനായ സഹോദരനെ കിണറ്റിലേക്ക് തള്ളിയിട്ടതിനു ശേഷമായിരുന്നു സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ശുഭം ബെലെ (22), സന്ദീപ് ഖാദിയ (23) എന്നിവരാണ് പ്രായപൂര്‍ത്തിയെത്താത്തവര്‍ക്കൊപ്പം പിടിയിലായത്. ലോകേഷ് സോണി (22), പവന്‍ ബെലെ (24) എന്നീ പ്രതികള്‍ ഒളിവിലാണ്.

ബുധനാഴ്ച രാത്രി പെണ്‍കുട്ടിയും സഹോദരനും ബൈക്കില്‍ അവരുടെ ഗ്രാമത്തിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കെ 8.30ഓടെ ഏഴ് പ്രതികളും ചേര്‍ന്ന് ബൈക്ക് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ശേഷം പെണ്‍കുട്ടിയുടെ സഹോദരനെ തൊട്ടടുത്ത കിണറ്റിലേക്ക് തള്ളിയിടുകയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ പ്രതികള്‍ പെണ്‍കുട്ടിക്കെതിരെ അതിക്രമം തുടര്‍ന്നു.

പ്രതികള്‍ സ്ഥലം വിട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി കിണറ്റില്‍ നിന്ന് സഹോദരനെ രക്ഷിച്ച് ഗ്രാമത്തിലേക്ക് പോവുകയുമായിരുന്നുവെന്ന് കോട്‌വാലി പോലീസ് സ്‌റ്റേഷന്‍ അധികാരി രാജേന്ദ്ര ധര്‍വ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോവല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News