കാമുകന്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 17കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു

ചെന്നൈ: കാമുകന്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 17 കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലാണ് സംഭവം. ഉടന്‍ തന്നെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച്ച പെണ്‍കുട്ടി മരണപ്പെട്ടു. പെണ്‍കുട്ടിയുടെ മരണ മൊഴിയിലാണ് കാമുകന്‍ സ്വകാര്യ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് വെളിപ്പെടുത്തിയത്.

കേസില്‍ കോവില്‍പ്പടി സ്വദേശിയായ വിക്കി എന്ന് വിളിക്കുന്ന വെങ്കിടേഷിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ വിവാഹ വാഗ്ദാനം ചെയ്തു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് ഈ വാഗ്ദാനത്തില്‍ പിന്‍മാറിയ വെങ്കിടേഷ് പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൂട്ടുകര്‍ക്കും മറ്റും അയച്ചു നല്‍കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അതിന്റെ മാനസിക വിഷമത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News