ചെന്നൈ: പെണ്‍കുട്ടിയെ ലൈംഗിക ചാറ്റുകള്‍ക്കായി ബ്ലാക്ക് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന് പരാതി. പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്തു ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു പരാതി. ചെന്നൈ സ്വദേശിനിയാണ് കന്യാകുമാരി സ്വദേശിയായ ആണ്‍കുട്ടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പതിനേഴുകാരനായ പ്രതിയെ പോലീസ് പിടികൂടി
ഇന്‍സ്റ്റാഗ്രാം വഴിയാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയത്. അശ്ലീല ചിത്രങ്ങളും നഗ്‌ന ഫോട്ടോകളും അയച്ചു നല്‍കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇത് നീക്കിയില്ലെങ്കില്‍ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. ശല്യം സഹിക്കവയ്യാതായതോടെ പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News