24 C
Kottayam
Thursday, June 4, 2026

തറ തുടച്ചുകൊണ്ടിരിക്കെ പതിനാറുകാരി പ്രസവിച്ചു! അന്വേഷണത്തില്‍ പുറത്തായത് കൂട്ടബലാത്സംഗത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം

Must read

ബംഗളുരു: കൂട്ടബലാത്സംഗത്തിനിരയായ പതിനാറുകാരി ബംഗളുരുവില്‍ ജോലിക്കു നില്‍ക്കുന്ന വീട്ടില്‍ തറ തുടയ്ക്കുന്നതിനിടെ പ്രസവിച്ചു. പിന്നാലെ അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥരോടാണ് 2019 ആദ്യം ഒഡീഷയില്‍ വച്ച കൂട്ടബലാത്സംഗത്തിനിരയായ സംഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

2019 നവംബറിലാണ് പെണ്‍കുട്ടിയുടെ പ്രസവം നടന്നത്. അന്വേഷണത്തിനിടെയാണ് ഞെട്ടിക്കുന്ന വിവരം ഇപ്പോള്‍ പുറത്തായിരിക്കുന്നത്. തറ തുടച്ചുകൊണ്ടിരിക്കെയാണ് പ്രസവം നടന്നത്. വീട്ടില്‍ വച്ച് തന്നെ പ്രസവം നടന്നുവെങ്കിലും പതിനാറുകാരിയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്രയും വേഗം എത്തിച്ചു. ആശുപത്രിയില്‍ എത്തിയതോടെയാണ് വിവരം പുറത്തായത്. തുടര്‍ന്ന് സംഭവം ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുമ്പാകെ എത്തുകയായിരുന്നു.

പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി നിരക്ഷരയാണ്. 2019 ആദ്യമാണ് താന്‍ ബലാത്സംഗത്തിനിരയായതെന്ന് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് 2019 ആഗസ്റ്റിലാണ് പെണ്‍കുട്ടി ബെംഗളുരുവില്‍ എത്തിയത്.

സൗത്ത് ബംഗളുരുവില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ വീട്ടുജോലിക്കായി നിന്ന അടുത്ത ബന്ധുവിനൊപ്പമാണ് ജോലിക്കായി പെണ്‍കുട്ടിയും ബംഗളുരുവില്‍ എത്തിയത്. പെണ്‍കുട്ടിയേയും കുഞ്ഞിനേയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി സന്നദ്ധസംഘടനയില്‍ സുരക്ഷിതമായി താമസിപ്പിച്ചു. 2020 ജനുവരിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തി ഇരുവരേയും ഒഡീഷയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week