നാട്ടിലേക്ക് ട്രെയിന്‍ കയറ്റിവിടാന്‍ സാഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി; 16കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ന്യൂഡല്‍ഹി: നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ പിടിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടിയ ശേകം 16 കാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ന്യൂഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരിന്നു സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ 16 കാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്.

സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. എന്നാല്‍ കുറ്റവാളികളെക്കുറിച്ച് സൂചന നല്‍കാന്‍ കഴിയുന്ന ശാരീരിക സ്ഥിതിയിലല്ല കുട്ടിയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടന്‍ തന്നെ പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

ഡല്‍ഹിയില്‍ വീട്ടുജോലിയിലേര്‍പ്പെട്ടിരുന്ന കുട്ടി വെള്ളിയാഴ്ച വൈകീട്ടാണ് നാട്ടിലേക്ക് പോകാനായി ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇതിനിടെ നാട്ടിലേക്ക് പോകാനുള്ള ട്രെയിന്‍ പിടിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഒരു സംഘം കുട്ടിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയെ സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും ബലമായി മദ്യം നല്‍കി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അവശനിലയിലായ കുട്ടിയെ പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന ഒരു പോലീസുകാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News