ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ നേപ്പാളില്‍ നിന്ന് 16കാരി മധ്യപ്രദേശിലെത്തി! പിന്നീട് സംഭവിച്ചത്

ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ നേപ്പാളില്‍ നിന്നു പതിനാറുകാരി മധ്യപ്രദേശിലെത്തി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യപ്രദേശ് സ്വദേശിയായ ഇരുപതുകാരനെ തേടിയാണ് പെണ്‍കുട്ടി എത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. കാണ്ഠ്മണ്ഡു സ്വദേശിയായ പതിനാറു വയസ്സുള്ള പെണ്‍കുട്ടി വിമാന മാര്‍ഗം ഇന്ത്യയിലെത്തി നിരവധി നാടുകളിലൂടെ ബസില്‍ യാത്ര ചെയ്താണ് ഒടുവില്‍ മധ്യപ്രദേശില്‍ എത്തിയത്.

മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലുള്ള ആഷ്ത ടൗണിലാണ് യുവാവ് താമസിക്കുന്നത്. ഇവിടെ മെഡിക്കല്‍ സ്റ്റോറില്‍ ജീവനക്കാരനാണ് ഇയാള്‍. യുവാവിനെ അറിയിക്കാതെയാണ് പെണ്‍കുട്ടി ഇത്ര ദൂരം യാത്ര ചെയ്ത് എത്തിയത്. പെണ്‍കുട്ടിയെ കണ്ട് അമ്പരന്ന യുവാവ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പോലീസ് പെണ്‍കുട്ടിയെ ഭോപ്പാലിലെ ശിശുക്ഷേമ സമിതിക്ക് കൈമാറി. കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെണ്‍കുട്ടിയെ നേപ്പാളിലേക്ക് തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ് ശിശുക്ഷേമ സമിതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News