തിരുവനന്തപുരം: കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി. നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. അയല്‍വാസിക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. 30 വയസുകാരന് എതിരെയാണ് പരാതി. നിരവധി തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മജിസ്ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News