26 C
Kottayam
Saturday, June 6, 2026

പ്രണയമെന്ന് സംശയം, സഹോദരനും സുഹൃത്തും ചേര്‍ന്ന് കൗമാരക്കാരനെ കുത്തികൊലപ്പെടുത്തി

Must read

ജയ്പുര്‍: സഹോദരിയെ പ്രണയിച്ചുവെന്നാരോപിച്ച് സഹോദരനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ച 16കാരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 16കാരന്‍റെ മരണം. രാജസ്ഥാനിലെ ബരന്‍ ജില്ലയിലാണ് സംഭവം.

സംഭവത്തില്‍ ഫര്‍ഹാന്‍, സാഹില്‍ എന്നിവരെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വീടിന് സമീപത്തുകൂടെ നടന്നുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പെണ്‍കുട്ടിയുടെ സഹോദരനായ ഫര്‍ഹാനും സുഹൃത്തായ സാഹിലും ചേര്‍ന്ന് കൗമാരക്കാരനെ ആക്രമിച്ചത്. ആക്രമണത്തിനിടയില്‍ ഫര്‍ഹാന്‍ കത്തികൊണ്ട് 16കാരനെ കുത്തുകയായിരുന്നു. കുത്തേറ്റ് 16കാരന്‍ വീണതോടെ ഇരുവരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

കൗമാരക്കാരനെ ആദ്യം സമീപത്തെ ആശുപത്രിയിലാണ് എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയിലെ എം.ബി.എസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് 16കാരന്‍ മരിച്ചത്.

16കാരനും ഫര്‍ഹാന്‍റെ സഹോദരിയും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. കൗമാരക്കാരന്‍ പെണ്‍കുട്ടിക്ക് ഗിഫ്റ്റ് സമ്മാനിച്ചിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഗിഫ്റ്റ് കണ്ട പെണ്‍കുട്ടിയുടെ സഹോദരന്‍ ഫര്‍ഹാന്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് സംശയിച്ചു. 

- Advertisement -

പെണ്‍കുട്ടിയുമായി കൗമാരക്കാരന്‍ പ്രണയത്തിലാണെന്ന് വിശ്വസിച്ച് ഫര്‍ഹാന്‍ ആക്രമണത്തിന് മുതിരുകയായിരുന്നു. സുഹൃത്തിനെയും കൂട്ടി 16കാരന്‍റെ വീടിന് സമീപമെത്തിയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇരുവരെയും നേരത്തെ തന്നെ പിടികൂടിയിരുന്നു.

- Advertisement -

കൊലപാതക ശ്രമത്തിനെടുത്ത കേസ് 16കാരന്‍ കൊല്ലപ്പെട്ടതോടെ കൊലപാതക കേസ് ആക്കി തുടര്‍നടപടി സ്വീകരിക്കുമെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം 16കാരന്‍റെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week