മദ്യം കടത്തിയവര്‍ക്ക് കൊവിഡ്; പട്ടണക്കാട് പോലീസ് സ്‌റ്റേഷനിലെ സി.ഐ ഉള്‍പ്പെടെ 16 പോലീസുകാര്‍ ക്വാറന്റൈനില്‍

ചേര്‍ത്തല: കഴിഞ്ഞ ദിവസം അനധികൃതമായി കടത്താന്‍ ശ്രമിച്ച മദ്യവുമായി പട്ടണക്കാട് പോലീസിന്റെ പിടിയിലായ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്‌റ്റേഷനിലെ സി.ഐ ഉള്‍പ്പെടെ 16 പോലീസുകാര്‍ ക്വാറന്റൈനില്‍. അനധികൃതമായി മദ്യം കടത്തുന്നതിനിടെ മൂന്ന പേരാണ് കഴിഞ്ഞ ദിവസം പട്ടണക്കാട് പോലീസിന്റെ പിടിയിലായത്. ഇതില്‍ പൊന്നാംവെളിയില്‍ പിടകൂടിയ പള്ളിത്തോട് സ്വദേശിയ്ക്കും കടക്കരപ്പള്ളിയില്‍ പിടികൂടിയ കടക്കരപ്പള്ളി സ്വദേശിയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും നിരവധി പേരുമായി സമ്പര്‍ക്കമുണ്ടെന്നാണ് വിവരം.

ഇതേതുടര്‍ന്ന് ഇവരുടെ അറസ്റ്റ് നടപടികളില്‍ പങ്കെടുത്ത സി.ഐ ഉര്‍പ്പെടെയുള്ളവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുകയായിരിന്നു. പൊന്നാംവെളിയില്‍ മദ്യം പിടികൂടിയപ്പോള്‍ നിരവധി പേര്‍ തടിച്ച് കൂടിയിരുന്നു. മുന്‍കരുതലെന്നോണം ഇവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News