ഉത്തരാഖണ്ഡ് മഞ്ഞുമല അപകടം; 150 പേരെ കാണാതായതായി റിപ്പോര്‍ട്ട്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 150 പേരെ കാണാതായതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് ഇക്കാര്യം പറഞ്ഞത്.
ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഐടിബിപിയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് രംഗത്തുണ്ട്.
കനത്തമഴയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മഞ്ഞുമല ഇടിഞ്ഞു വീണത്. ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചു. അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും ചെയ്തു. അതേസമയം,പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിട്ടുണ്ട്.