പതിനഞ്ചുകാരി ജീവനൊടുക്കിയത് സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ മനം നൊന്തെന്ന് സൂചന

പോര്‍ട്ട്‌ബ്ലെയര്‍: പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടി ജീവനൊടുക്കിയത് ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ മനം നൊന്താണെന്ന് സൂചന ലഭിച്ചതായി പോലീസ്. പോര്‍ട്ട്ബ്ലയറിലെ ആന്‍ഡമാന്‍ നിക്കോബാറിലാണ് ജൂണ്‍17 ന് പതിനഞ്ചുകാരി പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

അതേസമയം പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സുശാന്ത് സിംഗിനെ വളരെയധികം ഇഷ്ടമായിരുന്നു എന്ന് പെണ്‍കുട്ടി തന്റെ ഡയറിക്കുള്ളില്‍ കുറിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജൂണ്‍ 14നാണ് സുശാന്ത് സിംഗ് രജ്പുതിനെ തൂങ്ങിമരിച്ച നിലയില്‍ സ്വവസ്തിയില്‍ കാണപ്പെട്ടത്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെണ്‍കുട്ടി വളരെയധികം വിഷാദത്തിലായിരുന്നു എന്നാണ് കുടുംബാംഗങ്ങളില്‍ നിന്ന് ലഭിച്ച വിവരം. സുശാന്ത് സിംഗിനെക്കുറിച്ച് ധാരാളം കാര്യങ്ങളാണ് പെണ്‍കുട്ടി ഡയറിയില്‍ കുറിച്ചു വച്ചിരിക്കുന്നത്. നടനെ പെണ്‍കുട്ടി വളരെയധികം ഇഷ്ടപ്പെട്ടിരുന്നതായാണ് ഈ ഡയറിക്കുറിപ്പ് സൂചിപ്പിക്കുന്നത്. എന്നാല്‍ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.’ ആന്‍ഡമാന്‍ ഡിജിപി ദീപേന്ദ്ര പതക് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News