പതിനഞ്ചുകാരിയെ 13 മാസം തുടര്‍ച്ചയായി ഒരു മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, കാഴ്ച വെച്ചത് നിരവധി പേര്‍ക്ക്; ഒടുവില്‍ മോചിതയായപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുകാരിയെ മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയതായി പരാതി. രാജ്യതലസ്ഥാനത്ത് നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത. 15കാരിയായ പെണ്‍കുട്ടിയാണ് 13 മാസം നീണ്ടു നിന്ന അതിക്രമങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെട്ട് വീട്ടുകാര്‍ക്കരികിലെത്തിയത്. സംഭവത്തില്‍ നേപ്പാള്‍ സ്വദേശി ഉപ്രേത കുമാര്‍ എന്നയാള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒരു സ്‌കൂളില്‍ ഗാര്‍ഡായി ജോലി ചെയ്യുന്ന ഉപേത്രയാണ് കേസിലെ മുഖ്യപ്രതി.

തടവില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടി നിലവില്‍ അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ട്. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടു പോയി പെണ്‍കുട്ടിയെ പല ആളുകള്‍ക്കായി കാഴ്ച വച്ചു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ പതിമൂന്ന് മാസങ്ങളായി പലതവണ പ്രതികള്‍ തന്നെ കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ഇതിന് പുറമെയാണ് പണം വാങ്ങി മറ്റുള്ളവര്‍ക്കും സൗകര്യം ഒരുക്കിയത്. പതിനഞ്ച് ദിവസം തുടര്‍ച്ചയായി ഒരു മുറിയില്‍ പൂട്ടിയിട്ട് പീഡനത്തിനിരയാക്കിയിരുന്നതായും പൊലീസ് പറയുന്നു. കൃത്യമായി ഭക്ഷണം പോലും നല്‍കാതെയായിരുന്നു പീഡനം.

ഈയടുത്താണ് ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. കൃത്യവുമായി ബന്ധപ്പെട്ട് മഹാനഗര്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉപ്രേത കുമാറിനെ കൂടാതെ ജിത്തു കശ്യപ്, വരുണ്‍ തിവാരി, അജയ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News