മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി പതിനഞ്ചുകാരി

ചണ്ഡിഗഡ്: മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പതിനഞ്ചുകാരി ഓടിച്ചിട്ട് പിടികൂടി. ജലന്ധറിലെ കപൂര്‍ത്തലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഫതേപുരി മൊഹല്ല നിവാസിയായ കുസും കുമാരിയാണ് തന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചവരില്‍ ഒരാളെ പിന്തുടര്‍ന്ന് പിടികൂടിയത്.

റോഡരികില്‍ നില്‍ക്കുകയായിരുന്ന കുസും കുമാരിയുടെ അടുത്തെത്തിയ അക്രമികള്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കവര്‍ച്ച ശ്രമം കുസും കുമാരി എതിര്‍ത്തതോടെ അക്രമികള്‍ പെണ്‍കുട്ടിയെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി പ്രതികളില്‍ ഒരാളെ പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News