കൊവിഡ് വ്യാപനം രൂക്ഷം; മലപ്പുറത്ത് നിരോധനാജ്ഞ

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയില്‍ എട്ടിടത്ത് നിരോധനാജ്ഞ. കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നഗരസഭ കൂടാതെ ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകളിലെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ പ്രദേശങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം ആണ്. ബുധനാഴ്ച രാത്രി ഒന്‍പത് മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലും ഇന്ന് മുതല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലും ഉള്‍പ്പടെ 113 വാര്‍ഡുകളില്‍ ആണ് ലോക്ക്ഡൗണ്‍.

വെങ്ങോല, മഴുവന്നൂര്‍, എടത്തല പഞ്ചായത്തുകളും ഇന്ന് ആറ് മുതല്‍ അടച്ചിടും. ഈ മേഖലയിലുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കും. മൊബൈല്‍ യൂണിറ്റ് എത്തിച്ച് വീടുകളിലെത്തിയാകും സാപിംള്‍ ശേഖരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലയില്‍ ആവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News