KeralaNews

മംഗലാപുരത്ത് 14കാരന് ക്രൂരമര്‍ദ്ദനം; മാതാവിനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു

മംഗലപുരം: മംഗലാപുരത്ത് 14കാരനെ മര്‍ദിച്ച സംഭവത്തില്‍ മാതാവിനും സുഹൃത്തിനുമെതിരെ പോലീസ് കേസ് എടുത്തു. കുട്ടിയുടെ പിതാവാണ് മംഗലപുരം പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്.

കഴിഞ്ഞ ഒരുവര്‍ഷമായി അകാരണമായി മാതാവും സുഹൃത്തും തന്നെ ശാരീരികമായി പീഡിപ്പിക്കുന്നു എന്നാണ് കുട്ടി പോലീസിന് നല്‍കിയ മൊഴി. മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരനായ പിതാവ് ജോലിക്ക് പോകുന്ന സമയങ്ങളിലാണ് മകനെ ക്രൂരമായി മര്‍ദിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നു.

കൂടാതെ ഭാര്യയുടെ സുഹൃത്തിന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് താന്‍ മകനുമൊത്ത് ഇപ്പോള്‍ കടല്‍ത്തീരത്താണ് അന്തിയുറങ്ങുന്നതെന്നും പരാതിയിലുണ്ട്. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker