കോട്ടയം: മുണ്ടക്കയത്ത് മകന്‍ മാതാപിതാക്കളെ ഭക്ഷണവും മരുന്നും നല്‍കാതെ പൂട്ടിയിട്ടു. അവശനായ അച്ഛന്‍ മരിച്ചു. പൊടിയന്‍ (80) ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മാതാവ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശാ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച പോലീസും ജനപ്രതിനിധികളും എത്തിയാണ് ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ ചികിത്സയിലിരികെയാണ് പൊടിയന്‍ മരിച്ചത്. മാതാപിതാക്കള്‍ കിടക്കുന്ന കട്ടിലില്‍ മകന്‍ പട്ടിയെ കെട്ടിയിട്ടിരുന്നു.
സംഭവത്തില്‍ അസ്വഭാവിക മരണത്തില്‍ പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നു മുണ്ടക്കയം സിഐ പറഞ്ഞു. സംഭവത്തില്‍ ഇളയ മകന്‍ റെജിയെ പോലീസ് തെരയുകയാണ്. ഇവരുടെ മൂത്തമകന്‍ 15 കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News