പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

പാലക്കാട്: പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്നാട് വെല്ലൂര്‍ സ്വദേശി അന്തോണി, അകത്തേത്തറയിലെ ഒരു രാഷ്ട്രീയ നേതാവും മറ്റൊരാളുമാണ് പിടിയിലായത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ 21കാരനായ യുവാവ് കാണാന്‍ വീട്ടിലെത്തുകയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് തമിഴ്നാട് വെല്ലൂര്‍ സ്വദേശി അന്തോണിയെ (21) ആണ് കേസുമായി ബന്ധപ്പെട്ട് ഹേമാംബിക നഗര്‍ പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് കൗണ്‍സിലിംഗിനിടെ മറ്റു രണ്ടു പേര്‍ കൂടി തന്നെ പീഡിപ്പിച്ചെന്നുപെണ്‍കുട്ടി അറിയിച്ചതോടെ അകത്തേത്തറയിലെ രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ രണ്ട് പേരെക്കൂടി പോലീസ് കസ്റ്റഡയിലെടുക്കുകയായിരുന്നു. ഈ മാസം 16നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വെല്ലൂരുണ്ടെന്നു കണ്ടെത്തി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട അന്തോണി 16 ന് പെണ്‍കുട്ടിയുടെ വീടിനു സമീപമെത്തി. അവിടെ നിന്നും ബൈക്കില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെയും പൊലീസ് പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News