ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എയര്‍ കംപ്രസ്സറുകളില്‍ ഒളിപ്പിച്ച ഉയര്‍ന്ന നിലവാരമുള്ള കഞ്ചാവ് പിടികൂടി. ഡല്‍ഹിയിലെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയാണ് കഞ്ചാവ് പിടികൂടിയത്. യു.എസില്‍ നിന്ന് ഡി.എച്ച്.എല്‍ കൊറിയര്‍ കമ്പനി വഴി കടത്തിയ കഞ്ചാവാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്. കേസില്‍ ഒരു ലഖ്നൗ സ്വദേശി അറസ്റ്റിലായി.
എന്‍.സി.ബി പറയുന്നത് പ്രകാരം അറസ്റ്റിലായയാള്‍ അമേരിക്കയില്‍ നിന്ന് നിരവധി തവണ കഞ്ചാവ് കടത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം, വികാര്‍ ആപ്പ് എന്നിവയിലൂടെയാണ് ഇയാള്‍ മയക്ക് മരുന്ന് ബുക്ക് ചെയ്യാറ്. ഇത് കൊറിയറുകളിലൂടെ അമേരിക്കയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒളിപ്പിച്ച് കടത്തുകയാണ് പതിവ്. വെര്‍ച്വല്‍ കറന്‍സികളാണ് മയക്കുമരുന്ന് പെഡലര്‍മാര്‍ക്ക് നല്‍കുന്നതിനായി ഉപയോഗിച്ചിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News