കണ്ണൂര്‍: പുഴയോരത്ത് കളിക്കുന്നതിനിടെയില്‍ വിദ്യാര്‍ത്ഥി കാല്‍വഴുതി വീണ് ഒഴുക്കില്‍പ്പെട്ടു മരിച്ചുവെന്നവാര്‍ത്ത പാനൂര്‍ കൂരാറ ഗ്രാമത്തെ നടുക്കി. പാനൂര്‍ കൂരാറ കഴുങ്ങും വള്ളി ചാടാലപ്പുഴയിലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥി അതിദാരുണമായി മുങ്ങിമരിച്ചത്.
ചുണ്ടങ്ങാപ്പൊയില്‍ ചന്ത്രോത്ത് സീനത്ത് മന്‍സില്‍ മുഹമ്മദ് താഹ ഹുസൈനെ (13) പുഴയില്‍ കാണാതാവുന്നത് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയപ്പോഴാണ്. വൈകിട്ട് കൂട്ടുകാരൊടപ്പം കളിച്ച് കാല്‍ കഴുകാനായി പോയപ്പോള്‍ വഴുതി വീണതാണെന്ന് കരുതുന്നു.
അവധി ദിവസമായതിനാല്‍ തെരച്ചില്‍ നടത്താനായി ആളുകള്‍ ഓടിയെത്തി. ഫയര്‍ഫോഴ്‌സും സഹായത്തിനെത്തിയെങ്കിലും ചേതനയേറ്റ ശരിരമാണ് ലഭിച്ചത്. ഏറെവര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ കുട്ടിയെയാണ് രക്ഷിതാക്കള്‍ക്ക് നഷ്ടമായത്.
കൂരാറ കവുങ്ങും വെളളി ചാടാല പുഴപാലത്തിന് സമീപത്ത് പുഴയിലേക്ക് കാല്‍വഴുതി വീണാണ് മുഹമ്മദ് താഹഹുസൈന്‍ ഒഴുക്കില്‍പ്പട്ടുമരിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്കാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
പുഴയോരത്ത് കളിക്കാനായി വന്നതായിരുന്നു താഹയുംകൂട്ടുകാരും. ഇതിനിടെയില്‍ ആഴമുളള ഭാഗത്ത് കാല്‍കഴുകാനായി പോയപ്പോള്‍ വഴുതി വീണതാണെന്നാണ് കരുതുന്നത്. ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ ബഹളം കേട്ടു സമീപത്തുണ്ടായിരുന്ന വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഒരു മണിക്കൂറിന് ശേഷം മൃതദേഹമാണ് കണ്ടെത്തിയത്.
തുടര്‍ന്ന് ഫയഫോഴ്‌സും പാനൂര്‍ പോലീസും സ്ഥലത്തെത്തി. പാനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.