28.2 C
Kottayam
Friday, June 5, 2026

കോട്ടയത്ത് 12 പേർക്ക് കാെവിഡ്, സമ്പര്‍ക്കത്തിലൂടെ ഏഴു പേര്‍ക്കു കൂടി രോഗബാധ

Must read

കോട്ടയം:ജില്ലയില്‍ സമ്പര്‍ക്കം മുഖേന ഏഴു പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. പത്തനംതിട്ടയില്‍ രോഗബാധിതനായ ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നവരാണ് ഇതില്‍ അഞ്ചു പേര്‍. ഇവര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍
പത്തനംതിട്ട സ്വദേശിയാണ്.

പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ഭാര്യ(33),മകന്‍ (4), സഹോദരന്‍ (34), ഭാര്യാമാതാവ്(65), ഭാര്യാസഹോദരന്‍(38) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റിവായത്. ഭാര്യയും മകനും സഹോദരനും മണര്‍കാട് മാലത്തും ഭാര്യാമാതാവും ഭാര്യാ സഹോദരനും എഴുമാന്തുരുത്തിലുമാണ് താമസിക്കുന്നത്. റാന്നി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന ബന്ധുക്കളായ നാലുപേര്‍ക്ക് ശനിയാഴ്ച്ച രോഗം സ്ഥിരീകരിച്ചിരുന്നു.

ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച സ്വകാര്യ കമ്പനി ജീവനക്കാരന്‍റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഉദയനാപുരം സ്വദേശി(25)യുടെ പരിശോധനാ ഫലവും പോസിറ്റീവായി. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. പള്ളിക്കത്തോട് സ്വദേശിനിയായ സ്വകാര്യ ലാബ് ജീവനക്കാരി(34)ക്കും വൈറസ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്ന് കരുതപ്പെടുന്നു.

*രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍*

- Advertisement -

1. അബുദാബിയില്‍നിന്നും ജൂണ്‍ 29ന് എത്തി നാലുകോടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാഴപ്പള്ളി മടുക്കുംമൂട് സ്വദേശി(42). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

- Advertisement -

2. കുവൈറ്റില്‍നിന്നും ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്‍റയിനില്‍
കഴിഞ്ഞിരുന്ന വാഴപ്പള്ളി സ്വദേശി(38). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

3. മുംബൈയില്‍നിന്ന് ട്രെയിനില്‍ ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(45). യു.കെയില്‍നിന്ന് ജൂണ്‍ 23ന് മുംബൈയില്‍ എത്തിയശേഷം ഏഴു ദിവസം അവിടെ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്നു. മുംബൈയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

4. ചെന്നൈയില്‍നിന്ന് ജൂലൈ 10ന് ബസില്‍ എത്തി മാടപ്പള്ളിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തിരുവല്ല നെടുമ്പുറം സ്വദേശി(48). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

- Advertisement -

5. ഉത്തര്‍പ്രദേശില്‍നിന്നും ജൂണ്‍ 25ന് ട്രെയിനില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശി(35). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഒപ്പം യാത്ര ചെയ്ത് എത്തിയ ഭാര്യയുടെ പരിശോധനാഫലം നെഗറ്റീവാണ്.

മസ്ക്കറ്റില്‍നിന്നെത്തി ജൂണ്‍ 30ന് രോഗം സ്ഥിരീകരിച്ച തെള്ളകം സ്വദേശി(38) രോഗമുക്തനായി ആശുപത്രി വിട്ടു.

നിലവില്‍ ജില്ലയില്‍ 145 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. ഇതുവരെ ആകെ 328 പേര്‍ക്ക് രോഗം ബാധിച്ചു. 183 രോഗമുക്തരായി.

കോട്ടയം ജനറല്‍ ആശുപത്രി-33, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -30, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-31, പാലാ ജനറല്‍ ആശുപത്രി- 27, , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-20, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1, എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week