12 വയസുകാരി കുഞ്ഞിന് ജന്മം നല്‍കി : വീട്ടുകാര്‍ വിവരമറിഞ്ഞത് പെണ്‍കുട്ടി പ്രസവിച്ചതോടെ

ഭോപ്പാല്‍: 12 വയസുകാരി ഗര്‍ഭിണിയായിരുന്നുവെന്ന് വീട്ടുകാര്‍ അറിഞ്ഞത് പെണ്‍കുട്ടി പ്രസവിച്ചതോടെ. മദ്ധ്യപ്രദേശിലാണ് സംഭവം. പന്ത്രണ്ട് വയസുകാരിയെ സഹപാഠി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല .

പെണ്‍കുട്ടിക്ക് വയറ്റില്‍ ട്യൂമറാണെന്നാണ് അമ്മ കരുതിയത്. തിങ്കളാഴ്ച വൈകിട്ട് കലശലായ വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ വെച്ച് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തുവന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ജോധ്പൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ. ബാലേസര്‍ ഗ്രാമത്തില്‍ എട്ടുമാസം മുന്‍പ് പെണ്‍കുട്ടിയെ സഹപാഠി ബലാത്സംഗം ചെയ്യുകയായിരുന്നു. ക്ലാസിലെ മറ്റ് മൂന്ന് കുട്ടികള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

അമ്മ പെണ്‍കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡനത്തിനിരയായി വിവരം പറയുന്നത്. സഹപാഠിയും മറ്റ് രണ്ട് ആണ്‍കുട്ടികളും ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഭയന്നാണ് ആരോടും പറയാതിരുന്നതെന്നും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News