സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് 19, 44390 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.എറണാകുളം 5.കാസര്‍കോഡ് 6 പാലക്കാട് 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 40 ആയി കുതിച്ചുയര്‍ന്നു.

മൂന്നാറില്‍ നിന്നും നെടുമ്പാശ്ശേരി വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ ബ്രിട്ടീഷ് പൗരന്‍മാരുടെ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് രോഗബാധ സ്ഥിരീകരിച്ചത് തീര്‍ത്തും വിചിത്രമായ സാഹചര്യത്തിലാണ്. കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ച ഒരാള്‍ കരിപ്പൂരില്‍ ഇറങ്ങി അന്നേ ദിവസം അവിടെ തങ്ങിയ ശേഷം കോഴിക്കോട് എത്തി അവിടെ നിന്നും മാവേലി എക്‌സ്പ്രസിലാണ് ഇയാള്‍ കാസര്‍ഗോഡേക്ക് പോയത്.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിനെ പൂര്‍ണമായി പിന്തുണയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തില്ല. മെട്രോ സര്‍വീസും നിര്‍ത്തി വെക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News