കണ്ണൂരില്‍ ഖുര്‍ആന്‍ പഠിക്കാനെത്തിയ 11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി

കണ്ണൂര്‍: ഖുര്‍ആന്‍ പഠിക്കാനെത്തിയ 11 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ഇരയായ കുട്ടി നേരിട്ടാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍, പാപിനോശേരി സ്വദേശി മുനീസ് (22) നെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പാപ്പിനിശേരിയിലുള്ള ബന്ധു വീട്ടില്‍ താമസിക്കുന്ന കുട്ടിയെ ഈ മാസം നാലിന് രാത്രി കിടപ്പുമുറിയില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി.

ഖുര്‍ആന്‍ പഠിക്കാനായി ബന്ധു വീട്ടില്‍ നിന്നു തിരിച്ചു വീട്ടില്‍ എത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതാണ് സംശയം ഉണ്ടാക്കിയത്. 164 പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മാതാപിതാക്കള്‍ കുട്ടിയോട് സംഭവങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News