HealthKeralaNews

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 114 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് 114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 110 തടവുകാര്‍ക്കും നാല് ഉദ്യോഗസ്ഥര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 363 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്.

ഇതോടെ ജയിലിലെ മുഴുവന്‍ തടവുകാരുടെയും പരിശോധന പൂര്‍ത്തിയായി. 975 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥരടക്കം 1121 പേര്‍ക്കാണ് ഇതുവരെ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയത്. ഇതില്‍ 477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker