താനെ: കൊവിഡിനോട് പൊരുതി ജയിച്ച് മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ 106 വയസ്സുകാരി. ഡോക്ടര്‍മാരും നഴ്സുമാരും ഊഷ്മളമായ വിടവാങ്ങല്‍ നല്‍കി ഇവരെ ഞായറാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പോകുന്നതിനു മുന്‍പ് ഇവര്‍ അഭിമാനപൂര്‍വ്വം തന്റെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങളെ കാണിച്ചു. പ്രായം കാരണം ഒരു ആശുപത്രിയും ഇവരെ പ്രവേശിപ്പിക്കാന്‍ തുടക്കത്തില്‍ തയ്യാറായിരുന്നില്ല.
തുടര്‍ന്ന് കല്യാണ്‍ ഡോംബിവ്‌ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സ്ഥാപിച്ച കൊവിഡ് -19 ചികിത്സാ കേന്ദ്രത്തിലേക്ക് 10 ദിവസം മുന്‍പായിരുന്നു ഇവരെ പ്രവേശിപ്പിച്ചത്. കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ സഹായിച്ച ആശുപത്രിയുടെ മെഡിക്കല്‍ ടീമിന് അവര്‍ നന്ദി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News