അവിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തിരുപ്പതി: അവിനാശി വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. അടിയന്തരമായി രണ്ട് ലക്ഷം രൂപയുംം ബാക്കി തുക ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിനാണ് മുന്‍ഗണന കൊടുക്കുന്നത്. ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരായ ഗിരീഷിന്റെയും ബൈജുവിന്റെയും കുടുംബത്തിന് 30 ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടി യാത്രക്കാരുടെ ഇന്‍ഷുറന്‍സില്‍നിന്നാണ് തുക നല്‍കുന്നത്. തിരുപ്പൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് 19 പേരാണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News