മാനന്തവാടി: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുന്നത് പരിഗണനയിലാണെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ കോഴിക്കോട്ട് വ്യക്തമാക്കി. കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കുങ്കിയാനകളും ഉടനെയെത്തും. നാട്ടുകാര്‍ സഹകരിക്കണം. കര്‍ണാടകയെ കുറ്റപ്പെടുത്തുന്നില്ല. പ്രശ്‌നം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഉടനടി മാനന്തവാടിയിലേക്കില്ലെന്നും മന്ത്രി പറഞ്ഞു. നാട്ടുകാര്‍ വികാരഭരിതരായി നില്‍ക്കുന്നതിനാല്‍ അവിടേയ്ക്ക് പോകുന്നില്ലെന്നും മന്ത്രി അറിയിച്ചു. ”ശാന്തവും പക്വവുമായ സാഹചര്യത്തില്‍ വയനാട്ടില്‍ പോയി ചര്‍ച്ചകള്‍ നടത്താന്‍ ഒരുക്കമാണ്. വികാരപരമായ പ്രതികരണങ്ങളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. അതില്‍ ശക്തമായ പരിഹാര നടപടികള്‍ എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മയക്കുവെടി വച്ച് ആനയെ പിടികൂടാനാണ് തീരുമാനം. തണ്ണീര്‍ കൊമ്പനെ വെടിവച്ചതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരുന്നതിനാല്‍ ആണ് നടപടിക്രമങ്ങള്‍ വൈകിയത്. അമിതമായി വിമര്‍ശിച്ച് വനംവകുപ്പിന്റെ ആത്മവീര്യം തകര്‍ക്കരുത്.” – മന്ത്രി അഭ്യർഥിച്ചു.
‘‘വികാരപരമായ പ്രതികരണങ്ങളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. അതിൽ ശക്തമായ പരിഹാര നടപടികൾ എടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മയക്കുവെടി വച്ച് ആനയെ പിടികൂടാനാണ് തീരുമാനം. തണ്ണീർ കൊമ്പനെ വെടിവച്ചതുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരുന്നതിനാലാണ് നടപടിക്രമങ്ങൾ വൈകിയത്. അമിതമായി വിമർശിച്ച് വനംവകുപ്പിന്റെ ആത്മവീര്യം തകർക്കരുത് ’’ –മന്ത്രി അഭ്യർഥിച്ചു.
അടിയന്തര ധനസഹായമായി തിങ്കളാഴ്ച 10 ലക്ഷം രൂപയും തുടർന്ന് അനന്തരാവകാശിക്ക് 5 ലക്ഷം രൂപയുമടക്കം 10 ലക്ഷം ധന സഹായം നൽകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കുടുംബത്തിലെ ഒരംഗത്തിനു താൽക്കാലിക ജോലി ഉടൻ നൽകും. കൂടാതെ അജീഷിന്റെ കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടികളും സ്വീകരിക്കും. ബന്ധുക്കൾ ആവശ്യപ്പെട്ട പ്രകാരം 50 ലക്ഷംരൂപയില്‍ ബാക്കി 40 ലക്ഷം നൽകാനും താൽക്കാലിക ജോലി സ്ഥിരമാക്കാനും സർക്കാരിനു ശുപാർശ നൽകും. കൊലയാളി ആനയെ മയക്കുവെടി വച്ച് പിടികൂടി മുത്തങ്ങ ആന ക്യാംപിലേക്കു മാറ്റുമെന്നും സർവകക്ഷി യോഗത്തിൽ കലക്ടർ പറഞ്ഞു.
എന്നാൽ 10 ലക്ഷവും താൽക്കാലിക ജോലിയും നല്‍കി കണ്ണിൽ പൊടിയിടാനാണ് അധികാരികളുടെ ശ്രമമെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. 25 ലക്ഷവും സ്ഥിര ജോലിയും മക്കളുടെ സൗജന്യ വിദ്യാഭ്യാസവും കടം എഴുതിത്തള്ളലും ഉടൻ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് അവർ വ്യക്തമാക്കി. മാനന്തവാടി എംഎൽഎ ഒ.ആർ.കേളു, ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ, മറ്റ് ജനപ്രതിധികൾ, ജില്ലാ കലക്ടർ, സബ് കലക്ടർ, ജില്ലാ പൊലീസ് മേധാവി, വനം, റവന്യൂ വകുപ്പ് അധികൃതർ തുടങ്ങിയവർ സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.