24.8 C
Kottayam
Sunday, June 7, 2026

പ്രമുഖ ഫാന്‍ ‘ബില്ല ജഗനെ’ പുറത്താക്കി വിജയ്; പാര്‍ട്ടിയിലെ ആദ്യത്തെ അച്ചടക്ക നടപടി ഇങ്ങനെ

Must read

ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന്‍റെ അലയൊലികള്‍ ഇനിയും തീരുന്നില്ല. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയ് നീങ്ങുന്നത്. അതിന്‍റെ ഭാഗമായാണ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 2ന് ഉണ്ടായത്. അതേ സമയം തന്‍റെ പാര്‍ട്ടി വ്യത്യസ്തമായിരിക്കണം എന്ന് വിജയിക്ക് വ്യക്തമായ പ്ലാന്‍ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത തെളിയിക്കുന്നത്.

വിജയ് രസിക മണ്‍ട്രത്തിന്‍റെ തൂത്തുക്കൂടി ജില്ല മേധാവിയായിരുന്നു ബില്ല ജഗന്‍. സ്വഭാവികമായി ബില്ല ജഗന്‍ തന്നെയാണ് തമിഴക വെട്രി കഴകം ജില്ല പ്രസിഡന്‍റായി വരേണ്ടത്. എന്നാല്‍ ബില്ല ജഗനെ വിജയ് നേരിട്ട് പുറത്താക്കി എന്നാണ് വിവരം. സ്വന്തം സഹോദരനെ വെടിവച്ചത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജഗന്‍. ഇതോടെയാണ് ജഗനെ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാന്‍ കാരണം എന്നാണ് വിവരം. 

ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃനിരയില്‍ വേണ്ടെന്നാണ് വിജയിയുടെ നിലപാട് എന്നാണ് വിവരം. ഇതിനൊപ്പം തന്നെ മറ്റുചിലരെയും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വിജയ് കൊണ്ടുവരില്ലെന്നാണ് വിവരം.

അതേ സമയം ബില്ല ജഗന്‍‌ നിലവില്‍ ഡിഎംകെ യൂത്ത് വിംഗിന്‍റെ സജീവ പ്രവര്‍ത്തകനാണെന്നും. അയാള്‍‌ വിജയിയുടെ ഫാന്‍ ആണെങ്കിലും ഡിഎംകെ ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പുറത്താക്കലിന് പിന്നില്‍ എന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ജഗന്‍റെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 

- Advertisement -

അതേ സമയം കഴിഞ്ഞ ഫെബ്രുവരി 5ന്  ടിവികെ ഭാരവാഹികളുടെ യോഗം ചെന്നൈയില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ വെര്‍ച്വലായി പങ്കെടുത്ത വിജയ് പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്തിരുന്നു. അഞ്ച് മിനുട്ടോളമാണ് യോഗത്തെ വിജയ് അഭിസംബോധന ചെയ്തത്. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ തന്‍റെ സങ്കടം അദ്ദേഹം രേഖപ്പെടുത്തി. ജനങ്ങളെ കാണുമ്പോള്‍ എന്നും ചിരിച്ച മുഖത്തോടെ അവരുടെ പ്രശ്നങ്ങളും സങ്കടങ്ങളും കേള്‍ക്കണം. ഒരിക്കലും വിമര്‍ശനത്തില്‍ തളരരുതെന്ന് തന്‍റെ പാര്‍ട്ടി ഭാരവാഹികളോട് വിജയ് പറഞ്ഞു.

- Advertisement -

2024 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ശക്തമായ പ്രവര്‍ത്തനം നമ്മുക്ക് ആരംഭിക്കണം. നാട്ടിലെ 80 വയസ് കഴിഞ്ഞവര്‍ക്ക് പോലും നമ്മുടെ പാര്‍ട്ടിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്ന രീതിയിലായിരിക്കണം അത് ചെയ്യേണ്ടത് എന്നും വിജയി യോഗത്തില്‍ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week