24.9 C
Kottayam
Monday, June 8, 2026

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: 10 ലക്ഷം ധനസഹായവും താൽക്കാലിക ജോലിയും പ്രഖ്യാപിച്ചു

Must read

മാനന്തവാടി: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുന്നത് പരിഗണനയിലാണെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ കോഴിക്കോട്ട് വ്യക്തമാക്കി. കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കുങ്കിയാനകളും ഉടനെയെത്തും. നാട്ടുകാര്‍ സഹകരിക്കണം. കര്‍ണാടകയെ കുറ്റപ്പെടുത്തുന്നില്ല. പ്രശ്‌നം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഉടനടി മാനന്തവാടിയിലേക്കില്ലെന്നും മന്ത്രി പറഞ്ഞു. നാട്ടുകാര്‍ വികാരഭരിതരായി നില്‍ക്കുന്നതിനാല്‍ അവിടേയ്ക്ക് പോകുന്നില്ലെന്നും മന്ത്രി അറിയിച്ചു. ”ശാന്തവും പക്വവുമായ സാഹചര്യത്തില്‍ വയനാട്ടില്‍ പോയി ചര്‍ച്ചകള്‍ നടത്താന്‍ ഒരുക്കമാണ്. വികാരപരമായ പ്രതികരണങ്ങളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. അതില്‍ ശക്തമായ പരിഹാര നടപടികള്‍ എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മയക്കുവെടി വച്ച് ആനയെ പിടികൂടാനാണ് തീരുമാനം.  തണ്ണീര്‍ കൊമ്പനെ വെടിവച്ചതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരുന്നതിനാല്‍ ആണ്  നടപടിക്രമങ്ങള്‍ വൈകിയത്. അമിതമായി വിമര്‍ശിച്ച്  വനംവകുപ്പിന്റെ ആത്മവീര്യം തകര്‍ക്കരുത്.” – മന്ത്രി അഭ്യർഥിച്ചു.

‘‘വികാരപരമായ പ്രതികരണങ്ങളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. അതിൽ ശക്തമായ പരിഹാര നടപടികൾ എടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മയക്കുവെടി വച്ച് ആനയെ പിടികൂടാനാണ് തീരുമാനം. തണ്ണീർ കൊമ്പനെ വെടിവച്ചതുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരുന്നതിനാലാണ്  നടപടിക്രമങ്ങൾ വൈകിയത്. അമിതമായി വിമർശിച്ച് വനംവകുപ്പിന്റെ ആത്മവീര്യം തകർക്കരുത് ’’ –മന്ത്രി അഭ്യർഥിച്ചു.

അടിയന്തര ധനസഹായമായി തിങ്കളാഴ്ച 10 ലക്ഷം രൂപയും തുടർന്ന് അനന്തരാവകാശിക്ക് 5 ലക്ഷം രൂപയുമടക്കം 10 ലക്ഷം ധന സഹായം നൽകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കുടുംബത്തിലെ ഒരംഗത്തിനു താൽക്കാലിക ജോലി ഉടൻ നൽകും. കൂടാതെ അജീഷിന്റെ കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടികളും സ്വീകരിക്കും. ബന്ധുക്കൾ ആവശ്യപ്പെട്ട പ്രകാരം 50 ലക്ഷംരൂപയില്‍ ബാക്കി 40 ലക്ഷം നൽകാനും താൽക്കാലിക ജോലി സ്ഥിരമാക്കാനും സർക്കാരിനു ശുപാർശ നൽകും. കൊലയാളി ആനയെ മയക്കുവെടി വച്ച് പിടികൂടി മുത്തങ്ങ ആന ക്യാംപിലേക്കു മാറ്റുമെന്നും സർവകക്ഷി യോഗത്തിൽ കലക്ടർ പറഞ്ഞു.

- Advertisement -

എന്നാൽ 10 ലക്ഷവും താൽക്കാലിക ജോലിയും നല്‍കി കണ്ണിൽ പൊടിയിടാനാണ് അധികാരികളുടെ ശ്രമമെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. 25 ലക്ഷവും സ്ഥിര ജോലിയും മക്കളുടെ സൗജന്യ വിദ്യാഭ്യാസവും കടം എഴുതിത്തള്ളലും ഉടൻ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് അവർ വ്യക്തമാക്കി. മാനന്തവാടി എംഎൽഎ ഒ.ആർ.കേളു, ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ, മറ്റ് ജനപ്രതിധികൾ, ജില്ലാ കലക്ടർ, സബ് കലക്ടർ, ജില്ലാ പൊലീസ് മേധാവി, വനം, റവന്യൂ വകുപ്പ് അധികൃതർ തുടങ്ങിയവർ സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week