ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരിച്ച 10 മൃതദേഹങ്ങള്‍ കണ്ടെത്തി. 16 പേരെ രക്ഷപെടുത്തി. പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
തപോവന്‍ മേഖലയിലുണ്ടായ ഹിമപാതത്തില്‍ ഋഷിഗംഗ വൈദ്യുതോല്‍പ്പാദന മേഖലയില്‍ ജോലി ചെയ്തിരുന്ന 150 തൊഴിലാളികള്‍ മരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
പ്രദേശത്ത് ഐടിബിപിയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അപകടമേഖലയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. അളകനന്ദ നദിയില്‍ ജലനിരപ്പും ഉയര്‍ന്നു.
https://youtu.be/3rr20UJokvU
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News