കൊച്ചി: എറണാകുളത്ത് അഡ്വ മനു റോയ് എൽ ഡി എഫ് സ്ഥാനാർഥിയാകും. എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മത്സരിക്കുക.
മുതിർന്ന പത്രപ്രവർത്തകനായ കെ.എം. റോയിയുടെ മകനായ മനു റോയി, സെയ്ന്റ് പോൾസ് കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ. പാനലിൽ മത്സരിച്ചിട്ടുണ്ട്.
ഇടതു സ്ഥാനാർത്ഥിയായി ലത്തീൻ സമുദായത്തിൽനിന്നുള്ള ഒരാളെയാണ് സി.പി.എം. ആദ്യം മുതൽതന്നെ അന്വേഷിച്ചിരുന്നത്. എറണാകുളം ബാർ അസോസിയേഷനിൽ മൂന്നുതവണ ഭാരവാഹിയായിരുന്നു മനു. ലോയേഴ്സ് യൂണിയൻ അംഗമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News