26.7 C
Kottayam
Wednesday, April 24, 2024

കുട്ടാമ്പുറം പാലത്തില്‍ നിന്ന് ചാടി മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു

Must read

കോട്ടയം: കുട്ടാമ്പുറം പാലത്തില്‍ നിന്ന് ചാടി മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. കുട്ടാമ്പുറം ഇല്ലിമൂല വാണിയപ്പുര ജോസഫ് (കുഞ്ഞുമോന്‍-55) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാള്‍ കുട്ടാമ്പുറം ഷാപ്പിന് സമീപത്തുള്ള പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്നത് കണ്ടത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week