പാലാരിവട്ടം അഴിമതി; വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന

കൊച്ചി: പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് സംഘമെത്തി. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണ് സംഘമെത്തിയതെന്നാണ് സൂചന.

വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് വീട്ടിലെത്തിയത്. പോലീസും ഇവിടെ എത്തിയിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യ മാത്രമാണുള്ളത്. ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഭാര്യ അറിയിച്ചു.

വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുകയാണ്. നേരത്തെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മൂന്നുതവണ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News