FeaturedHome-bannerKeralaNews
ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലേക്ക്, പാലാരിവട്ടം പാലം അഴിമതിക്കേസിൽ നിർണായക നീക്കവുമായി വിജിലൻസ്
കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചു.
നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിർദേശം. ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കും. പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലൻസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ധരോടും വിവരങ്ങൾ തേടി. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുൻ തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News