24.2 C
Kottayam
Sunday, June 7, 2026

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍-ഷോട്ട് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കി അമേരിക്ക

Must read

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍-ഷോട്ട് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കി അമേരിക്ക. കൊവിഡിന്റെ പുതിയ വകഭേദങ്ങളടക്കം തടയാന്‍ വളരെ ഫലപ്രദമാണെന്ന് പറഞ്ഞാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വാക്‌സിന്‍ ഉപയോഗത്തിന് പച്ചക്കൊടി കാട്ടിയത്. ”ഇത് എല്ലാ അമേരിക്കക്കാര്‍ക്കും ആവേശകരമായ വാര്‍ത്തയാണ്, പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ഉത്തേജിപ്പിക്കുന്ന നേട്ടവും,” യുഎസ് പ്രസിഡന്റ് ജോ ബിഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ജാഗ്രത കൈവിടരുതെന്നും വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഇപ്പോഴും ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കി. യു എസ്സില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിന്‍ ആണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍.

രോഗപ്രതിരോധ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ ഇത് സുപ്രധാന പങ്ക് വഹിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്ക് ഡിസംബറില്‍ അനുമതി ലഭിച്ചിരുന്നു.

ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍, ജെ ആന്റ് ജെ വാക്‌സിന്‍ അമേരിക്കയില്‍ 85.9 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 81.7 ശതമാനവും ബ്രസീലില്‍ 87.6 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. കടുത്ത കോവിഡ് -19 നെതിരെയുള്ള ഫലപ്രാപ്തി 85.4 ശതമാനമായിരുന്നെങ്കിലും രോഗത്തിന്റെ മിതമായ രൂപങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇത് വാക്‌സിന്റെ ഫലപ്രാപ്തി 66.1 ശതമാനമായി കുറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week