കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കും. രാവിലെ 10.30ന് പറവൂരിലാണ് ആദ്യ പൊതുപരിപാടി.
യാത്രയോടനുബന്ധിച്ച് ആലുവയില്‍ സംരഭക സംഗമം നടക്കും. വൈകിട്ട് 3ന് തൃപ്പൂണിത്തുറയില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുക്കുന്ന മഹാസമ്മേളനം നടക്കും. വൈകിട്ട് 6ന് പെരുമ്പാവൂരിലാണ് ഇന്നത്തെ സമാപന പരിപാടി നടക്കുക. കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
അതേസമയം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് വന്‍ സ്വീകാര്യതയാണ് ആളുകളില്‍ നിന്നും ലഭിക്കുന്നതെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വിജയ യാത്രയുടെ ഓരോ മണ്ഡലം സ്വീകരണ യോഗങ്ങളിലും ആയിരങ്ങളാണ് പങ്കെടുക്കുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച വിജയയാത്രയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ക്കെതിരെ എന്‍.ഡി.എ ഉയര്‍ത്തുന്ന ദേശീയ വികസന രാഷ്ട്രീയം കേരളവും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് വോട്ടു വര്‍ദ്ധിപ്പിക്കാനല്ല. ശക്തമായ ത്രികോണ മത്സരങ്ങളിലൂടെ എന്‍.ഡി.എ യുടെ നിരവധി സ്ഥാനാര്‍ത്ഥികള്‍ ഈ തെരഞ്ഞെടുപ്പില്‍ വിജയഗാഥ രചിക്കും. യു.ഡി.എഫ് എല്‍.ഡി.എഫ് യാത്രകള്‍ക്കു ലഭിച്ചതിനെക്കാള്‍ ശക്തമായ ജനപിന്തുണയാണ് വിജയ യാത്രക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ളാദ് ജോഷി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ കേന്ദ്രസഹമന്ത്രി ശ്രീ വി മുരളീധരന്‍, ശ്രീ പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമേ ബി.ഡി.ജെ.എസ് സംസ്ഥാന നേതാക്കളായ ഉണ്ണികൃഷ്ണന്‍ ചാലക്കുടി,ബേബിറാം, ജില്ലാ പ്രസിഡന്റ് ശ്രീലാല്‍, മണ്ഡലം പ്രസിഡന്റ് ദിനില്‍ എന്നിവരും വേദിയില്‍ സന്നിഹിതരായി.