24 C
Kottayam
Thursday, June 4, 2026

കുഴിച്ചുമൂടിയത് നൂറോളം മൃതദേഹങ്ങൾ; തലയോട്ടിയും അസ്ഥികൂടഭാഗങ്ങളും കോടതിയിൽ ഹാജരാക്കി

Must read

മംഗളൂരു: ധർമസ്ഥലയിൽ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിദ്യാർഥിനികളടക്കം നൂറോളം പേരുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന്‌ വെളിപ്പെടുത്തിയ ധർമസ്ഥല ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളി കോടതിയിൽ ഹാജരായി മൊഴിയും തെളിവുകളും നൽകി. ബെൽത്തങ്ങാടി പ്രിൻസിപ്പൽ സിവിൽ ജഡ്‌ജി, ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നിവരുടെ മുമ്പാകെയാണ് മൃതദേഹാവശിഷ്ടങ്ങളുൾപ്പെടെ ഹാജരാക്കി ഇയാള്‍ മൊഴി നൽകിയത്.

ഒട്ടേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ താൻ അടക്കം ചെയ്‌തിട്ടുണ്ടെന്ന ഇയാളുടെ വെളിപ്പെടുത്തലിൽ ധർമസ്ഥല പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പരാതിക്കാരൻ പുറത്തെടുത്തുവെന്ന് അവകാശപ്പെടുന്ന തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂടഭാഗങ്ങൾകൂടി കോടതിയിൽ സമർപ്പിച്ചത്. ഇത് പോലീസിന് കൈമാറിയ മജിസ്ട്രേറ്റ് കോടതി വിശദമായ അന്വേഷണത്തിന്‌ ഉത്തരവിട്ടു. സംഭവത്തിൽ പ്രതികളുടെ പേര് ഉൾപ്പെടെയുള്ള കൂടുതൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം വേണമെന്ന സാക്ഷിയുടെ ആവശ്യവും കോടതി അംഗീകരിച്ചു.

- Advertisement -

- Advertisement -

തിരിച്ചറിയാതിരിക്കാൻ തല ഉൾപ്പെടെ മൂടിയ കറുത്ത വസ്ത്രം അണിയിച്ചാണ് പരാതിക്കാരനെ അഭിഭാഷകർക്കൊപ്പം പോലീസ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾ മണ്ണുനീക്കി തലയോട്ടി പുറത്തെടുക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെങ്കിലും ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

- Advertisement -

1995-2014 കാലഘട്ടത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്കുവഴങ്ങി ധർമസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസം അഭിഭാഷകർ മുഖേന ഇയാൾ ധർമസ്ഥല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിൽ മതിയായ അന്വേഷണം നടക്കാതായതോടെയാണ് ഇയാൾ കോടതിയിൽ നേരിട്ട് ഹാജരായി മൊഴിയും തെളിവും നൽകിയത്. ഈ വെളിപ്പെടുത്തലോടെ ഒരു കോളേജ് വിദ്യാർഥിനിയുടെ വധക്കേസും ചർച്ചയായിട്ടുണ്ട്.

2012 ഒക്ടോബർ ഒൻപതിനാണ് ധർമസ്ഥല മഞ്ചുനാഥേശ്വര കോളജിലെ രണ്ടാം വർഷ പിയു (പ്ലസ് ടു) വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. കോളേജ് വിട്ട് വീട്ടിലേക്ക് പോയ പെൺകുട്ടിയെ അടുത്ത ദിവസം വീട്ടിനരികെ ആളൊഴിഞ്ഞ പ്രദേശത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കർമസമിതി രൂപവത്കരിച്ച്‌ ഒട്ടേറെ പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും കേസിന് തുമ്പ് ലഭിച്ചില്ല. പുതിയ വെളിപ്പെടുത്തലോടെ ഈ കേസും തെളിയിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് കർമസമിതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week