28.1 C
Kottayam
Tuesday, September 24, 2024

'ഇത് വിദ്യാർഥികൾ നയിച്ച വിപ്ലവം, മോൺസ്റ്റർ പോയി'; പ്രക്ഷോഭത്തെ പുകഴ്ത്തി മുഹമ്മദ് യൂനുസ്

Must read

ധാക്ക: ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തെ പുകഴ്ത്തി നൊബേല്‍ സമ്മാനജേതാവും രാജ്യത്തെ ഇടക്കാലസര്‍ക്കാരിലെ മുഖ്യഉപദേഷ്ടാവുമായ മുഹമ്മദ് യൂനുസ്. ഇത് വിദ്യാര്‍ഥികള്‍ നയിച്ച വിപ്ലവമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസര്‍ക്കാര്‍ അധികാരമേറ്റത്. ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും തന്റെ കടമകൾ ആത്മാർഥമായി നിർവഹിക്കുമെന്നും അധികാരമേറ്റ ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

ഒടുവില്‍ ഈ നിമിഷമെത്തി. മോണ്‍സ്റ്റര്‍ പോയി- ഷെയ്ഖ് ഹസീനയെക്കുറിച്ച് യൂനുസ് പറഞ്ഞു. സര്‍ക്കാരിനെ നയിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. എടുക്കുന്ന തീരുമാനങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെടുമെന്നും ചിലര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധം, വിദ്യാഭ്യാസം, പൊതുഭരണം, ഊർജം, ഭക്ഷ്യം, ജലവിഭവം, വിവരവിനിമയം തുടങ്ങി 27 വകുപ്പുകളുടെ ചുമതല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ യൂനുസിനാണ്. നയതതന്ത്രജ്ഞനായ മുഹമ്മദ് തൗഹിദ് ഹുസൈനാണ് വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നത്. 2006 മുതൽ 2009 വരെ വിദേശകാര്യസെക്രട്ടറിയായിരുന്നു ഹുസൈൻ. 2001 മുതൽ 2005 വരെ കൊൽക്കത്തയിൽ ബംഗ്ലാദേശിന്റെ ഉപസ്ഥാനപതിയായും പ്രവർത്തിച്ചിട്ടുണ്ട്. മുൻസൈനിക ജനറലായ എം. ഷെഖാവത്ത് ഹുസൈനാണ് ആഭ്യന്തരവകുപ്പ് ലഭിച്ചത്.

വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെയാണ് ബംഗ്ലാദേശ് രാഷ്ട്രീയ അനിശ്ചിതത്വത്തിലായത്. ആഭ്യന്തരസംഘർഷങ്ങളെത്തുടർന്ന് വഷളായ ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് കാവൽസർക്കാർ പ്രഥമപരിഗണന നൽകുമെന്ന് ആഭ്യന്തരവകുപ്പേറ്റെടുത്ത് ഷെഖാവത്ത് ഹുസൈൻ പറഞ്ഞു. സുരക്ഷാ ഏജൻസികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാണ് രണ്ടാം പരിഗണന. ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കുനേരേ ആക്രമണം വർധിക്കുന്നതിലുള്ള കാവൽസർക്കാരിന്റെ ആശങ്കയും ഹുസൈൻ രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് വൻ തിരിച്ചടി; മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന...

മലപ്പുറത്തേത് രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്; എം പോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം

മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

Popular this week