CrimeKeralaNews

‘കൂടെ കഴിയണമെങ്കിൽ പെൺകുട്ടിയെ പീഡിപ്പിയ്ക്കാൻ സഹായിക്കണം’, ഭർത്താവിന്റെ ആവശ്യത്തിന് വഴങ്ങി ഭാര്യ;അറസ്റ്റ്

തിരുവനന്തപുരം: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദമ്പതിമാരെ പോലീസ് അറസ്റ്റു ചെയ്തു. ആറ്റിങ്ങൽ ഇളമ്പ പാലത്തിനു സമീപം ബിന്ദുഭവനിൽ ശരത് (28), ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനംവീട്ടിൽ നന്ദ (24) എന്നിവരാണ് അറസ്റ്റിലായത്. നാലുവർഷമായി ബാലികയെ പീഡിപ്പിച്ചുവരുന്നതായാണ് കേസ്.

സ്കൂൾ വിദ്യാർഥിയായ അതിജീവിത സ്കൂളിൽ വിഷമിച്ചിരിക്കുന്നതു കണ്ട് സ്കൂളധികൃതർ ഇടപെട്ട് കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നന്ദയുടെ സഹായത്തോടെയാണ് ശരത് ബാലികയെ പീഡിപ്പിച്ചത്.

നന്ദയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശരത് തനിക്കൊപ്പം തുടർന്ന് താമസിക്കണമെങ്കിൽ ബാലികയെ ഉപദ്രവിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഭർത്താവിന്റെ ആവശ്യത്തിനു വഴങ്ങിയ നന്ദ ബാലികയെ പ്രലോഭിപ്പിച്ച് തന്റെ വീട്ടിൽവരുത്തി പീഡനത്തിന് അവസരമൊരുക്കിയെന്നാണ് കേസ്. 2021 ഏപ്രിൽ മാസം മുതൽ 2022 ഫെബ്രുവരി മാസം വരെയുള്ള പല സമയങ്ങളിലാണ് ബാലിക പീഡനത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു.

ആറ്റിങ്ങൽ സ്റ്റേഷൻ ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്.ഐ.മാരായ സജിത്ത്, ജിഷ്ണു, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker