24.9 C
Kottayam
Saturday, June 6, 2026

‘വെറും പത്തുവയസുകാരനിൽ നിന്നും മോശം അനുഭവം ഉണ്ടായി’ ദുരനുഭവം തുറന്നുപറഞ്ഞ് ഇൻഫ്ളുവൻസർ

Must read

ബെം​ഗളൂരു: വെറും പത്തുവയസുള്ള പയ്യൻ മോശമായ രീതിയിൽ സ്പർശിച്ചെന്ന പരാതിയുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവതി രംഗത്ത്. രാത്രി പത്തുമണിക്കാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞുവരുമ്പോഴായിരുന്നു പത്തുവയസുകാരനിൽനിന്ന് മോശം അനുഭവം ഉണ്ടായതെന്ന് അവർ പറയുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഇൻഫ്ളുവൻസർ പകർത്തുകയും ചെയ്തു.

ജോലി കഴിഞ്ഞ് മടങ്ങിവരവേ ബി.ടി.എം ലേഔട്ടിൽ എത്തിയപ്പോൾ മൊബൈലിൽ വീഡിയോ എടുക്കുകയായിരുന്നു യുവതി. ഇതിനിടയിൽ എതിർവശത്തുനിന്നും സൈക്കിളിൽ വരികയായിരുന്ന പത്തുവയസുകാരൻ മോശമായി സ്പർശിക്കുകയായിരുന്നു. ഇത്തരത്തിലൊന്ന് തനിക്ക് ഇതിനുമുൻപുണ്ടായിട്ടില്ലെന്ന് അവർ പറഞ്ഞു.

"വീ‍ഡിയോ എടുത്തുകൊണ്ടിരിക്കുമ്പോൾ എന്നെ കടന്ന് ഒരു സൈക്കിൾ മുന്നോട്ടുപോയി. എന്നാൽ ഉടൻതന്നെ ആ സൈ​ക്കിൾ എനിക്കുനേരെ വന്നു. ആദ്യം ഞാൻ വീഡിയോ തുടങ്ങുന്നതിന് മുൻപ് ചെയ്യാറുള്ളതുപോലെ അവൻ അനുകരിച്ചു. പിന്നീടായിരുന്നു അതിക്രമം നടന്നത്." അവർ പറഞ്ഞു.

ഉടനെ അവൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു യുവതിയുടെ ഒച്ചകേട്ട് ഓടിയെത്തിയ പ്രദേശവാസികൾ പിടികൂടി. ഓടിക്കൂടിയവരിൽ പലരും കുട്ടിയല്ലേ എന്നുപറഞ്ഞ് വെറുതെവിടാൻ ആവശ്യപ്പെട്ടിരുന്നെന്ന് യുവതി വ്യക്തമാക്കി. എന്നാൽ ഈ സംഭവമെല്ലാം യുവതിയുടെ ക്യാമറയിൽ പതിഞ്ഞിരുന്നു. അവിടെ കൂടിയിരുന്നവരെ ഈ വീഡിയോ കാണിച്ചപ്പോഴാണ് തന്നെ അവർ വിശ്വസിച്ചതെന്നും യുവതി പറയുന്നു. ആദ്യംമുതലേ തനിക്ക് ചിലർ പിന്തുണ നൽകിയിരുന്നെന്നും അവർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week