മിന്നൽ റെയ്ഡ്: മിസോറാം അതിർത്തിയിൽ നിന്നും വൻതോതിൽ സ്‌ഫോടക ശേഖരം കണ്ടെത്തി; രണ്ടുപേർ അറസ്റ്റിൽ

മിസോറം: മിസോറാമിലെ പോലീസുമായി സഹകരിച്ച് അസം റൈഫിൾസ് നടത്തിയ റെയ്ഡിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. സെർചിപ്പ്-തെൻസോൾ റോഡിൽ സംയുക്ത സേന ബുധനാഴ്ച നടത്തിയ റെയ്ഡ‍ിലാണ് വൻതോതിൽ അനധികൃത സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായതായും അധികൃതർ വ്യക്തമാക്കി.

9600 ജലാറ്റിൻ സ്റ്റിക്കുകൾ, 9400 ഡിറ്റണേറ്ററുകൾ, 1800 മീറ്ററിലധികം കോർടെക്‌സ് എന്നിവ ഉൾപ്പെടുന്ന വലിയ സ്ഫോടക ശേഖരമാണ് പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അസം റൈഫിൾസും മിസോറം പോലീസും സംയുക്തമായാണ് മേഖലയിൽ വാഹനങ്ങൾ പരിശോധിച്ചത്.

ഇതിനിടെ പ്രതികൾ സഞ്ചരിച്ച വാഹനം പരിശോധിക്കുകയും സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയുമായിരുന്നു. പിടിയിലായവരെയും സ്ഫോടക വസ്തുക്കളും കൂടുതൽ അന്വേഷണത്തിനായി മിസോറം പോലീസിന് കൈമാറിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News