‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്ത്; അജിത്ത് ആരാ ധകർ ആവേശത്തിൽ

<p> ചെന്നൈ: തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തല അജിത്തിന്‍റെ’വലിമൈ’. ചിത്രത്തിന്‍റെ വിശേഷങ്ങൾ എന്താണെന്ന് സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ
വലിയ ചർച്ചയും നടന്നിരുന്നു. ഇതാ ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ
പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊലീസ്
ത്രില്ലർ ആയിരിക്കും.

<p>

<p> യെന്നൈ അറിന്താലിന് ശേഷം അജിത് പൊലീസ് വേഷത്തിൽ എത്തുകയാണ്. മേലുദ്യോഗസ്ഥനിൽ നിന്നും
സഹപ്രവർത്തകരിൽ നിന്നും നിരന്തരം അവഹേളനം നേരിടേണ്ടി വരുന്ന ഓഫീസറാണ് അജിത്തിന്‍റെ
കഥാപാത്രം. ശരീരഭാരം കുറച്ച് , ചെറുപ്പം തോന്നിക്കുന്ന പുതിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയ ചിത്രത്തിലെ ബൈക്ക് സ്റ്റണ്ട് ഷൂട്ടിങ്ങിനിടെ, രണ്ടുതവണ
അജിത്തിന് പരിക്ക് പറ്റിയിരുന്നു.

<p>

<p> ഹൈദരാബാദിൽ ചിത്രത്തിന്‍റെ ഫൈനൽ ഷെഡ്യൂൾ തുടങ്ങാനിരിക്കെയാണ് മോഷൻ മോസ്റ്റർ പുറത്തു വന്നിരിക്കുന്നത്.
ഹുമ ഖുറേഷിയാണ് വലിമൈയിലെ നായിക. തെലുങ്ക് താരം കാര്‍ത്തികേയ ഗുമ്മകൗണ്ട, മലയാളി താരങ്ങളായ പേളി മാണി,
ദിനേശ് പ്രഭാകര്‍, ശിവജി ഗുരുവായൂര്‍ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു. ബോണി കപൂറിനൊപ്പം സീ സ്റ്റുഡിയോസും
ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഒന്നര മില്യണിലധികം ഇന്‍ററസ്റ്റ് വലിമൈ നേടിയത്
ചർച്ചയായിരുന്നു. പ്രീ ബിസിനസിലൂടെ 200 കോടി ക്ലബിലും തല ചിത്രം ഇടംപിടിച്ചതായി റിപ്പോർട്ടുണ്ട്. തിയറ്ററിക്കൽ,
സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകളുടെ വിൽപനയിലൂടെയാണ് ഇത്രയും വലിയ തുക ലഭിക്കുന്നത്. <p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News