27.8 C
Kottayam
Wednesday, September 18, 2024

മഞ്ജുവാര്യരുടെ ആദ്യ ‘ഏ’ പടം ‘ഫൂട്ടേജ്’ എത്തുന്നു, പുതിയ ടീസർ വൈറൽ

Must read

കൊച്ചി:മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്. വിശാഖ് നായരും ​ഗായത്രി അശോകും ആണ് ടീസറിൽ ഉള്ളത്. ഇരുവരും ഒന്നിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ഏറെ ശ്രദ്ധനേടിയിരുന്നു. റിലീസിന്റെ തലേദിവസം പ്രേക്ഷകര്‍ക്കൊരു മുന്നറിയിപ്പുമായിട്ടാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.

കുടുംബപ്രേക്ഷകര്‍ക്ക് ഒരുമിച്ച് വന്ന് കാണാന്‍ പറ്റുന്നൊരു സിനിമയല്ലെന്നും പതിനെട്ട് വയസിന് മുകളിലുള്ള ആളുകള്‍ക്ക് വേണ്ടിയുള്ള ചിത്രമാണെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടൊരു വീഡിയോയിലൂടെ പറയുകയാണ് മഞ്ജു. എല്ലാവരും ഈയൊരു കാര്യം മനസില്‍ വെച്ചിട്ട് വേണം സിനിമ കാണാന്‍ വരേണ്ടതെന്നും നടി സൂചിപ്പിച്ചിരിക്കുന്നു.

‘സാധാരമയായി എന്റെ സിനിമകള്‍ തിയേറ്ററില്‍ വന്നിരുന്ന് കാണുന്നത് ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. കുഞ്ഞുങ്ങളും ഗ്രാന്റ് പാരന്റ്സും പാരന്റ്സും എല്ലാവരും അടങ്ങുന്ന കുടുംബം ഒന്നടങ്കമാണ് തിയേറ്ററിലേക്ക് വന്ന് എന്റെ സിനിമ കാണുന്നത്. എന്നാല്‍ ഈ സിനിമയ്ക്ക് അതില്‍ നിന്ന് ഒരു വ്യത്യാസമായൊരു സ്വഭാവമുണ്ട്.

ഈ സിനിമ 18 പ്ലസ് പ്രേക്ഷകരെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. തിയേറ്ററില്‍ വന്ന് കാണുമ്പോള്‍ ഈയൊരു വിവരം മനസ്സില്‍ വച്ചിട്ട് ഉത്തരവാദിത്വത്തോടെ സിനിമ തിയേറ്ററില്‍ വന്ന് കാണുകയും ആസ്വദിക്കുകയും വേണം.’ എന്നുമാണ് മഞ്ജു വാര്യര്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്.

‘ഫൂട്ടേജ് 18 പ്ലസ് ആണേ, ശ്രദ്ധിക്കണേ അമ്പാനേ’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല ഫൂട്ടേജ് എന്ന സിനിമ ഓഗസ്റ്റ് ഇരുപത്തിമൂന്നിന് തിയേറ്ററുകൡലക്ക് എത്തുമെന്നും നടി സൂചിപ്പിച്ചിരിക്കുകയാണ്.

ചിത്രം ഓ​ഗസ്റ്റ് 23ന് തിയറ്ററുകളിൽ എത്തും. ഓ​ഗസ്റ്റ് രണ്ടിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചിരുന്നു. മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. 

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 2നാണ് ചിത്രം തീയറ്ററില്‍ എത്തുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. 

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ – അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു.

ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ – കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് – പ്രൊമൈസ്, മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പി ആർ ഒ – എ.എസ് ദിനേശ്, ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

കേരളത്തിലും എംപോക്സ്,മലപ്പുറത്ത് രോഗ ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ,സാമ്പിൾ പരിശോധനയ്ക്കയച്ചു

മലപ്പുറം: എംപോക്സ് രോഗലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തുന്നത്. ത്വക്ക്...

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

Popular this week