24.3 C
Kottayam
Saturday, June 6, 2026

തൊടുപുഴയിൽ തലമുറമാറ്റം; പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു, പകരക്കാരനായി മകൻ അപു ജോൺ

Must read

തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ അതികായന്‍ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പിന്മാറുന്നു. ദശാബ്ദങ്ങളായി കൈപ്പിടിയിലൊതുക്കിയ തൊടുപുഴ മണ്ഡലത്തില്‍ തനിക്ക് പകരക്കാരനായി മകന്‍ അപു ജോണ്‍ ജോസഫിനെ നിയോഗിച്ചുകൊണ്ട് ‘തലമുറമാറ്റത്തിന്’ ജോസഫ് ഔദ്യോഗികമായി പച്ചക്കൊടി കാട്ടി. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സാഹചര്യത്തിലാണ് സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് പി.ജെ. ജോസഫ് തന്നെ തുടരും.

പാര്‍ട്ടിയുടെ പ്രൊഫഷണല്‍ ആന്‍ഡ് ഐ.ടി വിഭാഗം ചെയര്‍മാനായിരുന്ന അപു ജോണ്‍ ജോസഫിനെ 2025 ജനുവരിയിലാണ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി തിരഞ്ഞെടുത്തത്. നിലവില്‍ പാര്‍ട്ടി ഹൈപ്പവര്‍ കമ്മിറ്റി അംഗമായ അപു, പിതാവ് പങ്കെടുക്കേണ്ട മിക്ക പരിപാടികളിലും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സജീവമാണ്. മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണ് അപുവിനെ തൊടുപുഴയില്‍ അങ്കത്തിനിറക്കുന്നത്. ജോസഫിന്റെ പകരക്കാരനാകാന്‍ കരുത്തുള്ള മറ്റ് നേതാക്കളുണ്ടെന്ന വികാരം പാര്‍ട്ടിയിലുണ്ടെങ്കിലും, മകനെ നേരിട്ട് ജനവിധി തേടാന്‍ വിടുന്നതാണ് ഉചിതമെന്ന തീരുമാനത്തിലാണ് ജോസഫ് എത്തിയത്.

- Advertisement -

- Advertisement -

കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് എം), ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്), ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ.ബി. ഗണേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി) എന്നിവര്‍ക്ക് പിന്നാലെ അപു ജോണ്‍ ജോസഫ് കൂടി എത്തുന്നതോടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ‘പുത്രവാത്സല്യം’ പൂര്‍ണ്ണമാവുകയാണ്. ഇതില്‍ അനൂപ് ജേക്കബും അപുവും യു.ഡി.എഫിനൊപ്പം നില്‍ക്കുമ്പോള്‍ ജോസ് കെ. മാണിയും ഗണേഷ് കുമാറും എല്‍.ഡി.എഫ് പാളയത്തിലാണ്.

തൊടുപുഴയില്‍ പി.ജെ. ജോസഫിന് ലഭിച്ചിരുന്ന വ്യക്തിപരമായ വോട്ടുകള്‍ അപുവിന് അനുകൂലമായി മാറുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അപു ജോസഫിന്റെ കടന്നുവരവ് ഇടുക്കിയിലെ യു.ഡി.എഫ് രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.

- Advertisement -

കടുത്തുരുത്തി: മോന്‍സ് ജോസഫ്

ഇരിങ്ങാലക്കുട: തോമസ് ഉണ്ണിയാടന്‍

ചങ്ങനാശ്ശേരി: വിനു ജോബ്

തിരുവല്ല: വര്‍ഗീസ് മാമന്‍

കോതമംഗലം: ഷിബു തെക്കുമ്പുറം

കുട്ടനാട്: റെജി ചെറിയാന്‍

തൃക്കരിപ്പൂര്‍: ജോണ്‍സ് മാത്യു

Veteran leader P.J. Joseph is stepping down from active electoral politics in the Thodupuzha constituency, nominating his son, Apu John Joseph, as his successor. Citing health reasons for his withdrawal from the upcoming 2026 assembly elections, Joseph confirmed he will remain the Chairman of Kerala Congress. Apu John Joseph, who currently serves as the party’s state general secretary, is expected to maintain his father’s five-decade-long legacy in the region.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week