25.6 C
Kottayam
Thursday, June 4, 2026

അടുത്ത ബന്ധം സ്ഥാപിച്ച ശേഷം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തും; സെക്‌സ് ആവശ്യപ്പെട്ടുവെന്നും കൈക്കൂലി ചോദിച്ചുവെന്നും ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനെയും കുടുക്കി; അമേരിക്കന്‍ മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കിയ ധന്യ അര്‍ജ്ജുന്‍ സ്ഥിരം തട്ടിപ്പുകാരി

Must read

കോട്ടയം: അമേരിക്കന്‍ മലയാളിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും കവര്‍ന്ന കേസിലെ പ്രതി ധന്യ പോലിസില്‍ കീഴടങ്ങിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ വീട്ടില്‍ ധന്യ അര്‍ജുന്‍ (37) ആണ് കീഴടങ്ങിയത്. അയല്‍വാസിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ച ധന്യ യുവാവിന്റെ നഗ്നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി ഹണിട്രാപ്പിലൂടെ പണവും സ്വര്‍ണവും തട്ടുക ആയിരുന്നു.

ഉന്നതരുമായുള്ള അടുത്ത ബന്ധമാണ് പല തട്ടിപ്പുകളിലും അകത്താകാതെ ധന്യയെ രക്ഷിച്ചത്. ധന്യ സ്ഥിരം തട്ടിപ്പുകാരിയാണെന്നാണ് പോലീസ് പറയുന്നത്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രധാന പ്രതിയാണ് ധന്യ. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി. ഗര്‍ഭിണിയായതിനാല്‍ ഇവര്‍ക്ക് കോടതി ജാമ്യംനല്‍കി.

- Advertisement -

ഹണി ട്രാപ്പ് കേസില്‍ അമേരിക്കന്‍ മലയാളിയായ യുവാവ് പരാതി നല്‍കിയതിനു പിന്നാലെ ഗാന്ധിനഗര്‍ പൊലീസ് ധന്യക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും മദ്യവും പണവും കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് ധന്യ വിജിലന്‍സിനു പരാതി നല്‍കിയത്. കള്ളപ്പരാതിയാണെന്ന് തെളിഞ്ഞതോടെ ധന്യക്കെതിരെ കേസെടുത്തു.

- Advertisement -

അമേരിക്കയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായ യുവാവ് ഇയാളുടെ ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയത്താണ് ധന്യ യുവാവിനോട് അടുപ്പം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയത്. അടുത്ത് ഇടപഴകിയശേഷം യുവാവിന്റെ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തു. വിവരമറിഞ്ഞ പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും യുവാവിനെ ഭീഷണിപ്പെടുത്തി ഇയാളുടെ അക്കൗണ്ടിലേക്കും പണം അയപ്പിച്ചു.

- Advertisement -

പണം തട്ടിയെടുത്ത പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തി യുവാവിന്റെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. 61 പവന്‍ സ്വര്‍ണവും നഷ്ടമായതോടെ യുവാവ് പോലീസില്‍ പരാതി നല്‍കുക ആയിരുന്നു. ധന്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതോടെ അറസ്റ്റ് വൈകി. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഉത്തരവിട്ടതോടെയാണ് ഇവര്‍ പോലീസിനുമുന്നില്‍ കീഴടങ്ങിയത്. കേസിലെ മറ്റു പ്രതികളായ അലന്‍ തോമസ്, അര്‍ജുന്‍ ഗോപി എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

Popular this week